Thursday, October 15, 2009

ഒബാമക്ക്‌ നോബൽ പ്രൈസ്‌

നമ്മുടെ നാട്ടിലെ ഒരു പഴഞ്ജൊല്ല് ഓർത്തു പോകൂകയാൺ, "കള്ളന്റെ കയ്യിൽ താക്കോൽ ഏൽപിക്കുക" തൽക്കാലത്തേക്ക്‌ അവന്റെ ശല്യൽ ഒഴിഞ്ഞു കിട്ടുമല്ലോ. ഇപ്പോഴത്തെ ലോകത്തെ അശാന്തിക്ക്‌ മുഖ്യ കാരണക്കാരാനായാ അങ്കിൾ സാം മിസ്റ്റർ ബുഷിന്റെ പിൻ ഗാമിയായ ബഹുമാനപ്പെട്ട മിസ്റ്റർ ബറാക്‌ ഹുസൈൻ ഒബാമ അവർക്കൾക്ക്‌ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവ പൂർത്തിയാക്കേണ്ടത്‌ നില നിൽപ്പിന്റെ ആവശ്യമെന്നിരിക്കേ പോരാത്തത്തിൻ വല്ലതും തന്റെ വകയായി തുടഞ്ഞി വെച്ച്‌ തന്റെ പിൻ ഗാമിക്ക്‌ ഒരു മാതൃക കൂടി ചെയ്തു വെക്കേണ്ടത്‌ കടമകൂടി എന്നിരിക്കേ ചിലതൊക്കെ തുടഞ്ഞി വെച്ചതായാൺ മിസ്റ്റർ പിണറായിയുടെ ഭാഷയിൽ മധ്യമ സിൻഡിക്കേട്റ്റ്‌ എന്ന സംസാരം. അപ്പോൾ പിന്നെ ഈ ലോക സമാധാനത്തിനുള്ള ഈ വലിയ സമ്മാനം അങ്ങേർക്ക്‌ അങ്ങ്‌ വെച്ചു നീട്ടിയാൽ തൽക്കാലത്തേക്ക്‌ വരുന്ന നാല്‌ വർഷം അങ്ങേര്‌ ഈ യുദ്ധമെന്നോ യുദ്ധകുറ്റ വിചാരണയെന്നോ അണുവായുധ നശീകരണ പദ്ധതിയെന്നോ പറഞ്ഞ്‌ തൽക്കാലം ലോകത്തുള്ളവരെ ബുദ്ധിമുട്ടിക്കില്ലല്ലോ? തൽക്കാലത്തേക്കെങ്കിലും ഇറാനും ഉത്തര കൊറിയയും രക്ഷപ്പെട്ടെന്നു കരുതാം. ഈ അവാർഡ്‌ കമ്മിറ്റിക്കാരെ എത്ര തന്നെ അഭിനന്ദിച്ചാലും മതി വരില്ല. ഇനിയെങ്ങാനും അതാണ്‌ പദ്ധതിയെങ്കിൽ ഈ അവാർഡ്‌ അങ്ങ്‌ തിരിച്ചേൽപ്പിക്കേണ്ടി വരും, ഈ ഒളിംബിക്‌ മെഡലൊക്കെ തിരിച്ചു വാങ്ങുന്ന പോലെ. തൽക്കാലം അദ്ദേഹം പശ്ചിമേഷ്യയിലെ സമാധാനം ഉണ്ടാക്കുവാനുള്ള ചിന്തയിലാരിക്കും കക്ഷിയിപ്പോൾ. ഇതിനിടയിൽ ഒരു ചെറിയ സംശയം, സാക്ഷാൽ സ്വാതന്ത്ര സമര സേനാനിയും ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിൽ 90 ശതമാനവും പ്രയത്നിക്കുകയും ലോകത്തിനുടനീളം അഹിംസ പ്രചരിപ്പിക്കുകയും ഇന്നു ലോകത്തിലെ മഹാ ഭൂരിപക്ഷ ജനങ്ങളും ആദരിക്കുകയും കൂടി ചെയ്യുന്ന നമ്മുടെ മഹാത്മ ഗാന്ധിക്ക്‌ എന്താ ഈ പഹയന്മാർ ഈ അവാർഡ്‌ കൊടുക്കാതിരുന്നത്‌. അദ്ദേഹത്തിന്‌ ഈ അവാർഡ്‌ ൻൽകാൻ സാധിക്കാത്തതിൽ അതിയായ ദുഃഖമെണ്ടെന്നാണ്‌ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി നോബൽ ഫൗണ്ഡേഷൻ കമ്മിറ്റി ചെയർമാൻ ഈയിടെ പറഞ്ഞത്‌. മരണത്തിന്‌ മുൻപ്‌ 5 തവണ നാമനിർദ്ദേശം നടന്നിട്ടും ഏതു വരെ എന്നു വെച്ചാൽ മരണം സംഭവ്ജിച്ച 1948ൽ മരണത്തിന് 3 മാസം മുൻപും നാമനിർദ്ദേശം നടന്നിരുന്നു. അവാർഡ്‌ പ്രഖ്യാപിക്കുംബോഴേക്കും അദ്ദേഹം നമ്മോട്‌ വിട പറഞ്ഞിരിന്നു. അന്ന് ഈ ഫൗണ്ഡേഷൻ കമ്മിറ്റി പറഞ്ഞത്‌ നോബൽ പ്രൈസ്‌ മരണാനന്തര അവാർഡ്‌ അല്ലെന്നാണ്‌. ഇതിന്റെ ഒരു ഗുട്ടൻസ്‌ നിങ്ങൾക്ക്‌ പിടി കിട്ടിയോ സത്യത്തിൽ മഹാത്മ ഗാന്ധി ലോകത്തിന്റെ സമാധാനത്തിനല്ലല്ലോ നിലകൊണ്ടിരുന്നത്‌, ഇന്ത്യക്കാരെ ക്രൂരന്മാരായ ബൃട്ടീഷ്കാരിൽ നിന്നും രക്ഷിക്കാനല്ലേ? അപ്പം പിന്നെ ഈ വെള്ളക്കാർക്ക്‌ ഓശാന പാടുന്നവർ കൊടുക്കുന്ന ഈ അവാർഡ്‌ മഹാത്മാജിക്ക്‌ എങ്ങിനെയാ കിട്ടുന്നേ? കാരണം മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരുടെ എക്കാലത്തെയും ശത്രുവല്ലേ? അപ്പം പിന്നെ ശത്രുക്കൾക്കെങ്ങിയാ അവാർഡ്‌ കൊടുക്കാ, ഇതു നല്ല കൂത്ത്‌. വാൽക്കഷ്ണം : ഏ ആർ റഹ്‌മാനും റസൂൽ പൂക്കുട്ടിക്കും ഓസ്കാർ.

7 comments:

അച്ചപ്പു said...

തൽക്കാലത്തേക്കെങ്കിലും ഇറാനും ഉത്തര കൊറിയയും രക്ഷപ്പെട്ടെന്നു കരുതാം.

ഉറുമ്പ്‌ /ANT said...

കലക്കീട്ടോ അച്ചാപ്പൂ...
:)

തിരൂര്‍ക്കാരന്‍ said...

:)

ചിന്തകന്‍ said...

ശരിയാ അച്ചാപ്പു ..നേരെത്തെ കൊടുത്തത് കൊണ്ട് ഒരു പക്ഷേ പ്രയോജനം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഇങ്ങിനെയും ഇതിനെ വ്യഖ്യാനിക്കാം എന്നിപ്പോള്‍ മനസ്സിലായി :)

പള്ളിക്കുളം.. said...

വായിച്ചില്ല.
ഇനിമുതൽ വായിക്കാം
ആശംസകൾ..

Rafeeq Babu said...

നല്ല പ്രതികരണം.. അച്ചപ്പു ഇനിയും എഴുതണം.

പള്ളിക്കുളം.. said...

അച്ചപ്പൂ..
വല്ലപ്പോഴും ഈ നാടൻ ചിന്തകളിലേക്കൊന്ന് നോക്കെടോ..
എന്തൊങ്കിലുമൊന്ന് എഴുതെടോ..
തന്റെ കഥകളൊക്കെ എവിടെ വായിക്കാൻ പറ്റും?