Thursday, October 15, 2009

ഒബാമക്ക്‌ നോബൽ പ്രൈസ്‌

നമ്മുടെ നാട്ടിലെ ഒരു പഴഞ്ജൊല്ല് ഓർത്തു പോകൂകയാൺ, "കള്ളന്റെ കയ്യിൽ താക്കോൽ ഏൽപിക്കുക" തൽക്കാലത്തേക്ക്‌ അവന്റെ ശല്യൽ ഒഴിഞ്ഞു കിട്ടുമല്ലോ. ഇപ്പോഴത്തെ ലോകത്തെ അശാന്തിക്ക്‌ മുഖ്യ കാരണക്കാരാനായാ അങ്കിൾ സാം മിസ്റ്റർ ബുഷിന്റെ പിൻ ഗാമിയായ ബഹുമാനപ്പെട്ട മിസ്റ്റർ ബറാക്‌ ഹുസൈൻ ഒബാമ അവർക്കൾക്ക്‌ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവ പൂർത്തിയാക്കേണ്ടത്‌ നില നിൽപ്പിന്റെ ആവശ്യമെന്നിരിക്കേ പോരാത്തത്തിൻ വല്ലതും തന്റെ വകയായി തുടഞ്ഞി വെച്ച്‌ തന്റെ പിൻ ഗാമിക്ക്‌ ഒരു മാതൃക കൂടി ചെയ്തു വെക്കേണ്ടത്‌ കടമകൂടി എന്നിരിക്കേ ചിലതൊക്കെ തുടഞ്ഞി വെച്ചതായാൺ മിസ്റ്റർ പിണറായിയുടെ ഭാഷയിൽ മധ്യമ സിൻഡിക്കേട്റ്റ്‌ എന്ന സംസാരം. അപ്പോൾ പിന്നെ ഈ ലോക സമാധാനത്തിനുള്ള ഈ വലിയ സമ്മാനം അങ്ങേർക്ക്‌ അങ്ങ്‌ വെച്ചു നീട്ടിയാൽ തൽക്കാലത്തേക്ക്‌ വരുന്ന നാല്‌ വർഷം അങ്ങേര്‌ ഈ യുദ്ധമെന്നോ യുദ്ധകുറ്റ വിചാരണയെന്നോ അണുവായുധ നശീകരണ പദ്ധതിയെന്നോ പറഞ്ഞ്‌ തൽക്കാലം ലോകത്തുള്ളവരെ ബുദ്ധിമുട്ടിക്കില്ലല്ലോ? തൽക്കാലത്തേക്കെങ്കിലും ഇറാനും ഉത്തര കൊറിയയും രക്ഷപ്പെട്ടെന്നു കരുതാം. ഈ അവാർഡ്‌ കമ്മിറ്റിക്കാരെ എത്ര തന്നെ അഭിനന്ദിച്ചാലും മതി വരില്ല. ഇനിയെങ്ങാനും അതാണ്‌ പദ്ധതിയെങ്കിൽ ഈ അവാർഡ്‌ അങ്ങ്‌ തിരിച്ചേൽപ്പിക്കേണ്ടി വരും, ഈ ഒളിംബിക്‌ മെഡലൊക്കെ തിരിച്ചു വാങ്ങുന്ന പോലെ. തൽക്കാലം അദ്ദേഹം പശ്ചിമേഷ്യയിലെ സമാധാനം ഉണ്ടാക്കുവാനുള്ള ചിന്തയിലാരിക്കും കക്ഷിയിപ്പോൾ. ഇതിനിടയിൽ ഒരു ചെറിയ സംശയം, സാക്ഷാൽ സ്വാതന്ത്ര സമര സേനാനിയും ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിൽ 90 ശതമാനവും പ്രയത്നിക്കുകയും ലോകത്തിനുടനീളം അഹിംസ പ്രചരിപ്പിക്കുകയും ഇന്നു ലോകത്തിലെ മഹാ ഭൂരിപക്ഷ ജനങ്ങളും ആദരിക്കുകയും കൂടി ചെയ്യുന്ന നമ്മുടെ മഹാത്മ ഗാന്ധിക്ക്‌ എന്താ ഈ പഹയന്മാർ ഈ അവാർഡ്‌ കൊടുക്കാതിരുന്നത്‌. അദ്ദേഹത്തിന്‌ ഈ അവാർഡ്‌ ൻൽകാൻ സാധിക്കാത്തതിൽ അതിയായ ദുഃഖമെണ്ടെന്നാണ്‌ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി നോബൽ ഫൗണ്ഡേഷൻ കമ്മിറ്റി ചെയർമാൻ ഈയിടെ പറഞ്ഞത്‌. മരണത്തിന്‌ മുൻപ്‌ 5 തവണ നാമനിർദ്ദേശം നടന്നിട്ടും ഏതു വരെ എന്നു വെച്ചാൽ മരണം സംഭവ്ജിച്ച 1948ൽ മരണത്തിന് 3 മാസം മുൻപും നാമനിർദ്ദേശം നടന്നിരുന്നു. അവാർഡ്‌ പ്രഖ്യാപിക്കുംബോഴേക്കും അദ്ദേഹം നമ്മോട്‌ വിട പറഞ്ഞിരിന്നു. അന്ന് ഈ ഫൗണ്ഡേഷൻ കമ്മിറ്റി പറഞ്ഞത്‌ നോബൽ പ്രൈസ്‌ മരണാനന്തര അവാർഡ്‌ അല്ലെന്നാണ്‌. ഇതിന്റെ ഒരു ഗുട്ടൻസ്‌ നിങ്ങൾക്ക്‌ പിടി കിട്ടിയോ സത്യത്തിൽ മഹാത്മ ഗാന്ധി ലോകത്തിന്റെ സമാധാനത്തിനല്ലല്ലോ നിലകൊണ്ടിരുന്നത്‌, ഇന്ത്യക്കാരെ ക്രൂരന്മാരായ ബൃട്ടീഷ്കാരിൽ നിന്നും രക്ഷിക്കാനല്ലേ? അപ്പം പിന്നെ ഈ വെള്ളക്കാർക്ക്‌ ഓശാന പാടുന്നവർ കൊടുക്കുന്ന ഈ അവാർഡ്‌ മഹാത്മാജിക്ക്‌ എങ്ങിനെയാ കിട്ടുന്നേ? കാരണം മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരുടെ എക്കാലത്തെയും ശത്രുവല്ലേ? അപ്പം പിന്നെ ശത്രുക്കൾക്കെങ്ങിയാ അവാർഡ്‌ കൊടുക്കാ, ഇതു നല്ല കൂത്ത്‌. വാൽക്കഷ്ണം : ഏ ആർ റഹ്‌മാനും റസൂൽ പൂക്കുട്ടിക്കും ഓസ്കാർ.

Wednesday, April 04, 2007

വേണം നമ്മുക്കോരു നമ്മെ മനസ്സിലാക്കുന്ന പ്രസ്താനം

ഇന്നലെ മിസ്റ്റര്‍ ഫാറൂഖിന്റെ ബ്ലോഗില്‍ ഒരു കമന്റിറ്റതിന്‌ ശേഷം ഇരുന്നു ചിന്തിചപ്പോള്‍ തോന്നി ഇവ്വിഷയവുമായി ബന്ധപ്പെടുത്തി ഒരു ചര്‍ച്ചക്ക്‌ വേദിയൊരിക്കിയാല്‍ എന്തെ എന്ന്? എല്ലാ അഭയ കേന്ദ്രങ്ങളില്‍ നിന്നും നമുക്ക്‌ ലഭിക്കാതെ പോകുന്ന നീതി എന്ന പദം അവസാന അഭയകേന്ദ്രമായ ജുഡീഷ്യരിയില്‍ നിന്നുപോലും നമുക്ക്‌ നിഷേധിക്കപ്പെടുന്ന ഈ കലിയുഗത്തില്‍ നമുക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും എന്നതാണ്‌ വിഷയം. അമേരിക്കന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ അവരുടെ കംബോളവല്‍ക്കരണത്തിന്‌ പറ്റിയ വളക്കൂറുള്ള മണ്ണ്‌ ഇന്ത്യയിലാണെന്ന് കണ്ടെത്തിയിട്ട്‌ കാലങ്ങളായെങ്കിലും അതിനുള്ള ഒരു തുടക്കത്തിനായി അവരുടെ വെമ്പലിന്ന് ഇന്ന് നമ്മുടെ ഇന്ത്യാ രാജ്യം അടിമപ്പെട്ടിരിക്കുകയാണ്‌. എന്നും പടിഞ്ഞാറിനോട്‌ അനുഭാവം പുലര്‍ത്തിയിരുന്ന ഇവിടുത്തെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം അറിഞ്ഞോ അറിയാതെയൊ ഓരൊ ഉച്ചകോടി എന്ന് പറഞ്ഞ്‌ പുറം നാടുകളില്‍ പോയി നമ്മുടെ മന്മോഹനവര്‍കള്‍ കണ്ട കരാറിലെല്ലാം ഒപ്പ്‌ വെച്ച്‌ 120 കോടി ജനങ്ങളെ തന്നെ അങ്ങ്‌ വിറ്റിരിക്കുകയാണ്‌. വാള്‍മാര്‍ട്ട്‌ പോലെയുള്ള കുത്തക കമ്പനികള്‍ മാസങ്ങള്‍ക്കുള്ളില്‍ അവരുടെ പദ്ധതി നടപ്പിലാക്കാന്‍ ഇരിക്കുകയാണ്‌. അതിനും ഒത്താശ പാടാന്‍ ഗിന്നസ്‌ ബുക്കില്‍ പേര്‌ വരുന്നതും കാത്തിരിക്കുന്ന നമ്മുടെ നാട്ടിലെ റ്റാറ്റ, ബിര്‍ളാ, റിലയന്‍സ്‌ ഗ്രൂപ്പുകാരും. ഈ രാജ്യത്ത്‌ പാവപ്പെട്ടവന്‌ ജീവിക്കുവാനുള്ള എല്ലാ വഴികളും അടച്ചിട്ടതിന്‌ ശേഷം എല്ലാവരും ആത്മഹത്യ ചെയ്ത്‌ പാവപ്പെട്ടവരെയൊക്കെയും അവസാനിപ്പിച്ച്‌ ഒരു വികസിത രാജ്യം എന്ന സ്വപ്നം പൂവണിയിക്കുകയാണ്‌ ഇന്നത്തെ മുതലാളിത്ത പ്രഭുക്കരുടെ മുഖ്യ അജണ്ട. അത്‌ തിരിച്ചറിയാന്‍ നാം വളരെ വൈകിപ്പോയി എന്ന യാഥാര്‍ത്യം മറന്നുകൂടാ. ഇനിയും നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നതാണ്‌ ഞാനീ വിഷയം ഇവിടെ എടുത്തിട്ടത്‌. അതിനുള്ള മറുപടി മാന്യ ബ്ലോഗര്‍മാര്‍ തന്നെ ഇവിടെ കുറിക്കണം. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്ന ഇടത്‌ മുന്നണി അത്‌ പാടെ നിരാകരിച്ചതായാണ്‌ ഇവരുടെ ഈ അടുത്ത കാലത്തെ ഒോരോ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. കേരളത്തില്‍ ഏ ഡി. ബിയില്‍ ഒപ്പ്‌ വെക്കുകയും പശ്ചിമ ബംഗാളില്‍ നന്ദി ഗ്രാം പോലുള്ള സംഭവങ്ങള്‍ ഈ രാജ്യത്തെ പാവപ്പെട്ടവരും ഇടര്‍ഹരക്കാരും വളരെ ഗൌരവത്തോടെയാണ്‌ കാണുന്നത്‌. ജുഡീഷ്യരിയാകട്ടെ കൊക്കൊ കോള പോലെയുള്ള കമ്പനിക്കെതിരില്‍ നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ തടയിട്ടിരിക്കുകയാണ്‌. മാത്രമോ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സ്വാശ്രയ പ്രശ്നം എന്നിവക്ക്‌ മേല്‍ കൊണ്ട്‌ വന്ന വിധികള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്‌. രാജ്യത്തെ പരമോന്നത സുപ്രീം കോടതിയാകട്ടെ അവരുടെ തനി നിറം പുറത്ത്‌ കോണ്ടു വന്നുകൊണ്ടിരിക്കുകയാണ്‌ അഫ്സല്‍ ഗുരു പോലെയുള്ള പ്രശ്നങ്ങളില്‍ അവരുടേ വിധി പ്രസ്താവന. ഇനീ നമ്മള്‍ എവിടെ ചെന്ന്‌ ആരോട്‌ വ്യാവലാധിപ്പെടാനാണെന്ന ഓരോ പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ജിഞ്ജാസക്ക്‌ ഒരു മറുപടി നിര്‍ബന്ധമാണ്‌. ഒരു ജനകീയ പ്രസ്താനത്തിന്‌ എന്തുകൊണ്ടും പ്രസക്തി ഏറി വരികയാണ്‌. മാന്യ വായനക്കരെ പ്രതികരിക്കുക.

Tuesday, April 03, 2007

ഞാനും സൈക്കിളും എന്റെ ബാല്യ കാലവും

നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും വീണ്ടും തേട്ടി വരുന്നതില്‍ എപ്പോഴും എന്നെ ഏറ്റവും ഹരം കൊള്ളിക്കുന്നത്‌ ചെറുപ്പത്തില്‍ ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതും തുടര്‍ന്ന് സൈക്കിള്‍ വാടകക്കെടുത്തതും മറ്റുമാണ്‌. ഏകദേശം 7 വയസ്സോട്‌ കൂടിയാണെന്നു തോന്നുന്നു ആദ്യമായി സൈക്കിള്‍ പഠിക്കാന്‍ മുതിരുന്നത്‌. എന്റെ ഒരു കൂട്ടുകാരനാണ്‌ ഞാന്‍ കൊടുത്ത കാശ്‌ കൊണ്ട്‌ സൈക്കിള്‍ വാടകക്ക്‌ എടുക്കുന്നത്‌. ആളുടെ ഒരു പേര്‌ പോയിട്ട്‌ ഒരു രൂപം പോലും ഇപ്പം എന്റെ മനസ്സില്‍ ഇല്ല. പക്ഷെ ഒരു കാര്യം നല്ല ഓര്‍മ്മയുണ്ട്‌, എന്താണെന്നല്ലെ; ആ പഹയന്‍ എന്റെ കാശ്‌ കൊണ്ട്‌ എന്നെ പഠിപ്പിക്കാനെന്ന് പറഞ്ഞ്‌ ഒരു മണിക്കൂര്‍ മുഴുവനും അവന്‍ തന്നെയായിരുന്നു ഓടിച്ചത്‌. അടുത്ത പ്രാവശ്യം ഞാന്‍ ആരുടെയും സഹായം തേടാന്‍ നിന്നില്ല. ഞാന്‍ തന്നെ സൈക്കിളെടുത്തു ഒരു മണിക്കൂര്‍ മുഴുവനും അങ്ങാടി മൊത്തം ഗമയില്‍ ഉരുട്ടി ഉരുട്ടി തിരിച്ചു കൊടുത്തു. അന്നും സൈക്കിളിന്റെ പുറത്ത്‌ കയറിയിരിക്കുവാനുള്ള ഭാഗ്യം ഉണ്ടായില്ല. പിന്നീടെപ്പഴോ ആ വിദ്യ വശത്താക്കി. പിന്നെ ഒരു ഗമയായിരുന്നു. ഇവിടെ അറബികള്‍ മെര്‍സിഡിസ്സിലോ ബി. എം. ഡബ്ല്യൂ വിലോ വന്നിറങ്ങുന്നതു പോലെയായിരുന്നു വാടകക്കെടുത്ത സൈക്കിളില്‍ വന്ന് വീട്ടു മുറ്റത്തിറങ്ങുന്നതും പലചരക്ക്‌ കടയിലേക്കു പോകുന്നതും എന്തിനധികം മീന്‍ വാങ്ങാന്‍ പോകാനും ഒക്കെ അടുത്ത കടയിലെ ബാവക്കാന്റെ കടയില്‍ നിന്നും അപ്പം സൈക്കിള്‍ വാടകക്കെടുക്കും. കിട്ടുന്ന ചില്ലറയെല്ലാം ബാവക്കാന്റെ കല്ലയിലേക്കാണ്‌ നേരെ പോകുക. അങ്ങിനെ വാണിടുന്ന കാലത്ത്‌ സ്വന്തമായി ഒരു സൈക്കിള്‍ എന്ന ഒരു സ്വപ്നം മനസ്സിലുദിച്ച്‌ തുടങ്ങിയത്‌. അതിനുള്ള അപേക്ഷ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെല്ലാം സമര്‍പ്പിച്ചു, നടന്നില്ല. അപേക്ഷ റിജക്റ്റായി, ഇനിയെന്തു ചെയ്യും എന്ന ആലോചനയിലാണ്‌ എന്റെ വല്യമ്മായിടെ മകന്റെയടുത്തു ഒഴിവാക്കാനായ ഒരു ഹീറോ സൈക്കിളിന്റെ വിവരം വരുന്നത്‌, പിന്നെ ഒട്ടും താമസിച്ചില്ല, അവന്റെ പാദ സേവ ആരംഭിച്ചു. അവന്‍ എന്ത്‌ വേണമെന്ന്‌ ആലോചിക്കേണ്ട നിമിഷം അപ്പോള്‍ തന്നെ അതവിടെ റെഡിയാക്കി വെക്കും. അങ്ങിനെ അവനെ വെറുപ്പിക്കാതെ പിന്നാലെ കൂടി. എന്റെ ഒമ്പതാം ക്ലാസ്സ്‌ കഴിഞ്ഞ സമയത്ത്‌ പുള്ളിക്കാരന്‍ ഡിഗ്രി മതിയാക്കി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക്‌ കയറിയ സമയം പുള്ളി ഒരു പുതു പുത്തന്‍ ഒരെണ്ണം സംഘടിപ്പിച്ചു. അങ്ങിനെ ആ പഴയ നായകന്‍ (ഹീറോ) എന്റേത്‌ മാത്രം സ്വന്തം. പിന്നെ ഒരു വെലസലായിരുന്നു. വേണ്ട അറ്റ കുറ്റ പണികളെല്ലാം നടത്തി, അലങ്കാര വസ്തുക്കളെല്ലാം ഫിറ്റ്‌ ചെയ്തു പിന്നീടങ്ങോട്ട്‌ ലൈനടിയൊക്കെ തുടങ്ങിയ സമയമായതു കൊണ്ട്‌ അതും നമ്മുടെ സ്വന്തം നായകന്റെ പുറത്ത്‌ ഇരുന്നു കോണ്ടായിരുന്നു. ഇതിനിടയിലെ തുടക്കം മുതലെ സൈക്കിളിന്റെ പെയിന്റിളകിയതിനേക്കാളും കൂടുതല്‍ പെയിന്റ്‌ ഇളകിയത്‌ എന്റെ ശരീരത്തിന്റെ പെയിന്റായിരുന്നു. കാലിലും കയ്യിലും സ്ക്രാചും കട്ടുമായി വീട്ടിലെത്തുന്ന എനിക്ക്‌ മരുന്ന് തരുന്നതിന്‌ മുമ്പ്‌ ചൂരല്‍ കശായം തരും എന്നിട്ട്‌ അതിന്റെ മുകളില്‍ ഓയിന്റ്‌മന്റ്‌ പുരട്ടിത്തരും. അങ്ങിനെ രസകരമായ സൈക്കിള്‍ സംഭവള്‍ക്ക്‌ ഒരു അവസാനം എന്റെ ജീവിതത്തിലുമുണ്ടായി. പ്രീ ഡിഗ്രിക്ക്‌ കോളേജില്‍ ചേര്‍ന്നപ്പോള്‍ എനിക്ക്‌ സ്വന്തമായി ഒരു പുത്തന്‍ ഹീറോ സൈക്കിള്‍ വീട്ടുകാര്‍ വാങ്ങി തന്നു. അതില്‍ മാന്യാമായി വിലസിയിരുന്ന ഒരു കാലം, എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത്‌ ആ സംഭവം എന്റെ ജീവിതത്തിലും സംഭവിച്ചു. ഒരു ദിവസം രാത്രി ഏകദേശം 9 മണിയോടെ ഞാന്‍ ഒരു സ്ഥലം വരെ പോയി വീട്ടിലേക്കു മടങ്ങും വഴി ഒരു ഓട്ടോ റിക്ഷാക്കാരന്‍, കഴുവേറി റോങ്ങ്‌ സൈഡില്‍ വന്നു എന്നെ അധിശക്തിയായി ഇടിച്ചു, അവന്‍ സഡന്‍ ബ്രേക്കിട്ടതിനാല്‍ ഓട്ടോയും സൈക്കിളും എന്റെ മേലെയായിരുന്നു. ദൈവകൃപയാല്‍ എനിക്ക്‌ കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും എന്റെ ഇടതു കാലിന്റെ ഉപ്പൂറ്റിക്ക്‌ മുകളിലായി ഒമ്പത്‌ സ്റ്റിച്ചുണ്ടായിരുന്നു. മേലാസകലം അവിടെയും ഇവിടെയുമായി നിറയെ ചെറിയ മുറികളുണ്ടായിരുന്നു, പറഞ്ഞു കേട്ടത്‌ സംഭവം നടന്നിട്ട്‌ ഏകദേശം നാലു മണിക്കൂര്‍ എനിക്ക്‌ ബോധമുണ്ടായിരുന്നില്ല എന്നാണ്‌. ഇതൊക്കെയാണ്‌ എന്റെ സൈക്കിള്‍ വിശേഷമെങ്കിലും സൈക്കിളിനെ ഇത്രയധികം ഇഷ്ടപ്പെട്ട്‌ ഈ സാക്ഷാല്‍ ഞാന്‍ ആ സംഭവത്തിന്‌ ശേഷം ഇന്നേവരെ ഈ ഒരു വാഹനം ഉപയോഗിച്ചിട്ടില്ല. കൃത്യമായി പര്‍ഞ്ഞാല്‍ 12 വര്‍ഷമായി.

Tuesday, November 07, 2006

ഒരു ഉത്സവകാല ഓര്‍മ്മ

ഹായ്‌ കൂട്ടരെ,
ഒരു ഇടവേളക്കു ശേഷമാണ്‌ ഞാന്‍ ബ്ലോഗിലേക്കു കടക്കുന്നതു. ഇപ്പോള്‍ ഇതില്‍ എത്രപേര്‍ അവശേക്കുന്നുവെന്നോ എത്ര പേര്‍ ഈ കുറിപ്പ്‌ വായിക്കാന്‍ ഇടവരുമെന്നോ ഒരു നിശ്ചയവുമില്ലാതെയാണ്‌ എഴുതുന്നതു. തുടക്കത്തില്‍ ഒത്തിരിപ്പേര്‍ ഇതിന്റെ പിന്നാലെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ വളരെ ആത്മാര്‍ഥതയുള്ള കുറച്ചു പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു എനിക്കറിയാം അതു കൊണ്ടു തന്നെയാണ്‌ ഞാനീ പോസ്റ്റുകള്‍ക്കിടയില്‍ ഇത്രയും വലിയ ഒരു ഇടവേള ഈട്ടതു.
ഇനി വിഷയത്തിലേക്കു കടക്കാം. ഒരു ഉത്സവകാലം എന്നു കൊണ്ടുദ്ദേശിച്ചതും ഒഴിവുകാലം എന്നുസ്ദ്ദേശിച്ചതും ഇക്കഴിഞ്ഞ ഈദുല്‍ ഫിതര്‍ ഒഴിവു ദിനത്തെയാണ്‌. ഞാനൊരു പ്രവാസി ആയതുകൊണ്ടും എന്റെ ഈ കൊല്ലത്തെ ഈദ്‌ ഇവിടെ ആയതുകൊണ്ടും ഇവിടത്തെ കാര്യമാണ്‌ എഴുതാനുദ്ദേശിക്കുന്നതും, അതുകൊണ്ടാണ്‌ ഉത്സവകാല ഒഴിവു ദിനം എന്നും ടൈറ്റില്‍ കൊടുത്തതും, കാരണം ഇപ്രാവശ്യം ഗള്‍ഫില്‍ ഉടനീളം ഈ ഈദിന്‌ ഓരോര്‍ത്തര്‍ക്കും 6 മുതല്‍ 10 ദിവസം വരെ അവധിയായിരുന്നു. വര്‍ഷത്തില്‍ ആകെ 4 അവധി ദിവസങ്ങള്‍ മാത്രമുള്ള സൌദിയില്‍ പോലും ഇപ്രാവശ്യം ഈ ഈദിന്‌ 10 ദിയവസം അവധിയായിരുന്നു. ഇവിടെ കുവൈറ്റില്‍ സാധാരണ കമ്പനികള്‍ക്കു 6 ദിവസവും ബേങ്കുകള്‍ക്കു 9 ദിവസവും ഗവണ്‌മന്റ്‌ സ്ഥാപനങ്ങള്‍ക്കു 10 ദിവസവുമായിരുന്നു അവധി. അതു പോലെ തന്നെ ഖത്തര്‍, ബഹ്‌റൈന്‍, യു. എ. ഇ. ഒമാന്‍ എല്ലാവര്‍ക്കും ഇങ്ങിനെതന്നെ.
ഇനി ഈ ഒഴിവു ദിനങ്ങള്‍ ഓരോര്‍ത്തരും എങ്ങിനേ ചെലവഴിച്ചു എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്തു ചെയ്തു എന്നു എനിക്കു പറയാനാക്കും, അതു പോലെ കുവൈത്തില്‍ എന്തൊക്കെ സംഭവിച്ചു എന്നും ഹ്രസ്വമായി വിശദീകരിക്കാം. കൂട്ടുകാരെ 6 ദിവസമായിരുന്നു എന്റെ കമ്പനിക്ക്‌. അവസാന ദിവസ വ്രതമായതിനാല്‍ ആദ്യത്തെ അവധി ദിവസം വീട്ടില്‍ തന്നെ കുടുംബത്തോടൊപ്പം തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ്‌ നോമ്പ്‌ തുറ വിഭവങ്ങളുണ്ടാക്കാന്‍ ശ്രീമതിയെ നന്നായി സഹായിച്ചു. 30-മത്തെ നോമ്പും തുറന്നു പിന്നെ അങ്ങോട്ടു ഷോപ്പിങ്ങായിരുന്നു.ഈദിനെ വരവേല്‍ക്കാനുള്ള ആരവങ്ങളായിരുന്നു എങ്ങും. ഓരോ രോഡും കാറുകള്‍ക്കൊണ്ടു നിറഞ്ഞിരുന്നു. ഓരോ സ്റ്റ്രീറ്റും കടന്നു കിട്ടാന്‍ തന്നെ മണിക്കൂറുകള്‍ തന്നെ വേണ്ടി വന്നു.ഷോപ്പിംഗ്‌ എല്ലാം കഴിഞ്ഞ്‌ വീട്ടില്‍ എത്തുമ്പോള്‍ മണി 2 കഴിഞ്ഞിരുന്നു. പിറ്റേന്ന് കാലത്ത്‌ 6.10 ന്‌ ആണ്‌ പെരുന്നാള്‍ നമസ്കാരം. കാലത്തു 5 മണിക്കു തന്നെ എഴുന്നേറ്റു പ്രഭാത പ്രാര്‍ഥനയും കഴിച്ചു വേഗം പെരുന്നാള്‍ പ്രാര്‍ത്ഥനക്കു ഞങ്ങളുടെ മലയാളി സംഘടന വക പ്രത്യേകം തയ്യാറാക്കിയ ഈദ്‌ ഗാഹില്‍ എത്തി പ്രാര്‍ഥന നിര്‍വ്വഹിച്ചു. അവിടെ വെച്ചു തന്നെ കൂട്ടുകാരുമായും കുടുംബക്കാരുമായുമൊക്കെ സ്നേഹബന്ധം പുതുക്കുകയും ഈദ്‌ ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്നു നാട്ടിലേക്കൊക്കെ വിളിച്ചു ഈദാശംസകള്‍ നേരുകയും ചെയ്തു. വളരെ പാടു പെട്ടാണ്‌ അന്ന് ലൈന്‍ കിട്ടിയതു. വീട്ടിലെത്തി ശ്രീമതി ബ്രേക്ക്‌ ഫാസ്റ്റ്‌ തയ്യറാക്കി, ഇറച്ചി പൊരിച്ചതും തേങ്ങാ പത്തിരിയും ആയിരുന്നു സ്പെഷല്‍. തുടര്‍ന്നു ഉച്ചഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി, എന്റെ ഒന്നു രണ്ടു കൂട്ടുകാരും എന്റെ ഒരു അനുജനും എന്റെ ഭാര്യയുടെ ഒരു ആങ്ങളുയുമായിരുന്നു ഞങ്ങള്‍ക്ക്‌ വിരുന്നുകാരായി ഉണ്ടായിരുന്നതു. ഈദ്‌ സദ്യയൊടെ എല്ലാവരും അന്നത്തേക്ക്‌ പിരിഞ്ഞു. പിന്നെ നന്നായി ഒന്നു ഉറങ്ങി, വൈകീട്ട്‌ പാര്‍ക്കിലൊക്കെ ഒന്നു പോയി ചുറ്റി അടിച്ചു അന്നത്തെ ദിവസവും കഴി‍ച്ചു കൂട്ടി. രണ്ടാം പെരുന്നാള്‍ ദിവസമായിരുന്നു ഞങ്ങളുടെ സംഘടനയുടെ ഈദാഘോഷ പരിപാടികളുണ്ടായിരുന്നതു.വൈകീട്ട്‌ അതിലും പങ്കെടുത്തു. പിന്നെ ഉള്ള നാല്‌ ദിവസവും ഉറങ്ങി തീര്‍ത്തു എന്നു പറയുന്നതാവും ശരി. എന്നാലും കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകള്‍ സന്ദര്‍ശിക്കാനൊന്നും മറന്നില്ല. ഈ മരുഭൂമിയില്‍ ഇത്രയും നീണ്ട ഒരു അവധി വെറും വിരസതയെ ഉണ്ടാക്കൂ. എന്തായാലും അടുത്ത പെരുന്നാളിനും ഇതു പോലെ ഒരു നീണ്ട അവധി തന്നെയാണ്‌ വരുന്നതും. ഓരോരുത്തരും ഇപ്പോള്‍ തന്നെ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാല്‍ അടുത്ത അവധി ഉല്ലാസപ്രദമാക്കാം .

Wednesday, September 20, 2006

മറക്കാത്ത ഒരോര്‍മ്മ

ഇനി ഞാന്‍ എന്റെ അടുത്ത പോസ്റ്റിങ്ങിലേക്കു കടക്കുകയാണ്‌, കഴിഞ്ഞ എന്റെ പോസ്റ്റിലേക്ക്‌ അകമഴിഞ്ഞ്‌ കമന്റുകള്‍ അയച്ചവര്‍ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഇതൊക്കെയല്ലെ ഒരു സന്തോഷം. പക്ഷെ ഇനി ഞാന്‍ നിങ്ങളുമായി പങ്കു വെക്കുവാന്‍ പോകുന്ന വിഷയം സന്തോഷമുള്ളതല്ല. കാരണം ഓരോ പ്രവാസിയുടെയും ഉള്ളിന്റെയുള്ളില്‍ നീറിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്‌. ഞാന്‍ ഈ ഗള്‍ഫ്‌ ജീവിതമാരംഭിച്ചു ഒത്തിരി സ്വപ്നങ്ങളൊക്കെ നെയ്തു കൂട്ടി അതില്‍ ചിലതൊക്കെ പൂര്‍ത്തിയാക്കി അങ്ങിനെ ഞാനും എന്റെ പ്രിയപ്പെട്ട നാട്ടിലേക്ക്‌ യാത്രയായി. നാട്ടില്‍ പോയി എനിക്കുള്ള എന്റെ പ്രിയ സഖിയെ തെരെഞ്ഞ്‌ പിടിച്ചു അവളെയും സ്വന്തമാക്കി നല്ല ഒരു സന്തോഷ വാര്‍ത്തയുമായി 100 ദിവസത്തെ ഗള്‍ഫ്‌ പരോള്‍ അവസാനിച്ചു തിരിച്ചു ഈ മരുഭൂമിലേക്കു തന്നെ വന്നു. തിരിച്ചു വന്നതിന്‌ ശേഷം വിരഹ വേദനയോടെ ജോലിയും മറ്റു പരിപാടികളുമായി കഴിച്ചു കൂട്ടി. ഒരു ദിവസം എന്റെയും കാതില്‍ ആ വാര്‍ത്തയെത്തി, ഏതൊരു ഗള്‍ഫുകാരനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത.ഒരു ദിവസം കാലത്തു സാദാരണ ഞാന്‍ എഴുന്നേല്‍ക്കുന്ന ദിവസം എന്റെ മൊബെയില്‍ ഫോണില്‍ ഞാന്‍ ഒന്നു നോക്കിയപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി 28 മിസ്സ്ഡ്‌ കോള്‍, 18 എണ്ണം അബുദാബിയില്‍ നിന്നും എന്റെ ജേഷ്ഠന്റെതും മറ്റുള്ളതു നാട്ടില്‍ നിന്നും, ഉടനെ ഞാനാദ്യം അബു ദാബിക്ക്‌ വിളിച്ചു. ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത എന്റെ ജേഷ്ഠനില്‍ നിന്നും ഞാനറിഞ്ഞു. ഞഞ്ഞളുടെ പ്രിയ പിതാവ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. എന്റെ കാലിന്റെ അടിയില്‍ നിന്നും ഒരു തരം വിറയല്‍ അനുഭപ്പെട്ടുത്തുടങ്ങി, അതങ്ങനെ എന്റെ ശരീരമാസകലം പടര്‍ന്നു. പിന്നെ ഒരുപാടു കരഞ്ഞു. എനിക്കു അവസാനമായി എന്റെയുപ്പയെ കാണാന്‍ സാധിച്ചില്ലല്ലോ, ഇനിയൊരിക്കലും കാണാനുമൊക്കില്ലല്ലോ? എല്ലാവരും ദൈവത്തില്‍ നിന്നു, എല്ലാവരും ദൈവത്തിങ്കലേക്ക്‌ എന്ന ഖുര്‍ ആന്‍ വചനം മാത്രമാണൊരാശ്വാസം.

Tuesday, September 12, 2006

ഞാന്‍ പഠിച്ച സ്കൂള്‍


പ്രിയ കൂട്ടുകാരെ, ഒത്തിരി നാളായി വിചാരിക്കുന്നു നമ്മുടെ നാടിനെ കുറിച്ചു എഴുതണമെന്ന്. നമ്മുടെ നാട്‌ എന്നു പറയുമ്പോള്‍ ഇന്ത്യ, കേരളം, പിന്നെ ഓരോരുത്തരും ജനിച്ച നാട്‌ എന്നിങ്ങനെ തരം തിരിക്കാമല്ലൊ?, ഞാന്‍ ജനിച്ച നാടിനെ (പൊന്നാനി) കുറിച്ചു വളരെ വിശദമായി തന്നെ മിസ്റ്റര്‍ ഫാറൂഖ്‌ യാത്രകള്‍ എന്ന ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്‌. പിന്നെ എന്റെ മനസ്സില്‍ വരുന്നതു ജീവിതത്തിനുടനീളം ചിതറിക്കിടക്കുന്ന നാടന്‍ ഓര്‍മ്മകളാണ്‌. ഞാന്‍ പഠിച്ചതു പൊന്നാനിയില്‍ മാത്രമായിരുന്നില്ല, 7-ാ‍ം തരം വരെ പൊന്നാനിയിലും തുടര്‍ന്നു പുന്നയൂര്‍ക്കുളത്തുള്ള വന്നേരി ഹൈസ്കൂളിലുമായിരുന്നു. പ്രശസ്ത നാലപ്പാട്ടു ബാലമണിയമ്മയുടെയും അവരുടെയും കേരളത്തിന്റെയും പ്രിയപുത്രി കമലാസുരയ്യയുടെയും ,പ്രശസ്ത സിനിമാ നടന്‍ ശ്രീരാമന്റെയും നാടാണു പുന്നയൂര്‍ക്കുളം.പിന്നെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന് നാട്ടുകാരും. വന്നേരി ഹൈസ്കൂളിലെ എന്റെ മൂന്നു വര്‍ഷം ഞാന്‍ ശരിക്കും അടിച്ചു പൊളിച്ചു.കാരണം എന്റെ നാട്‌ അങ്ങ്‌ അകലെ പൊന്നാനിയിലായതുകൊണ്ട്‌ ഇവിടുത്തെ ചൂടുള്ള വാര്‍ത്തകളൊന്നും അവിടെയെത്തില്ല എന്ന ധൈര്യമാണ്‌. പഠിക്കാന്‍ എന്നും മുമ്പില്‍ തന്നെയായിരുന്നു അതു പോലെ ഒപ്പിക്കല്‍സിനും. ഇന്റര്‍വെല്‍ പിരേയ്ഡില്‍ തൊട്ടടുത്ത അമ്മാന്റെ കടയില്‍ നിന്നും എന്നും ഞങ്ങളുടെ കമ്പനി ഈരണ്ട്‌ പൊറാട്ടയും സാമ്പാറും കഴിക്കും. ആ തിക്കിന്റെ തിരക്കിന്റെയും ഇടയില്‍ പൊറാട്ടയെക്കാള്‍ ചൂട്‌ അമ്മാന്‌ ആയിരിക്കും. കുട്ടികളുടെ ബഹളം തീരെ ഇഷ്ടമില്ലാത്ത ആളാണ്‌ അമ്മാന്‍. ഞങ്ങള്‍ അതു മുതലെടുത്തു അമ്മാനെ ചൂടാക്കും. എട്ടു മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ഇതേ നാട്ടുകാരായ ഇബ്രാഹീം കുട്ടി, കമറുദ്ദീന്‍, ചെറവല്ലൂര്‍ ഗഫൂര്‍, ആമയം ഫൈസല്‍, കാഞ്ഞിരമുക്ക്‌ ഉബൈദ്‌ എന്നിവരാണ്‌. ഇതില്‍ ഇപ്പോള്‍ ദുബായിലുള്ള ഇബ്രാഹീംകുട്ടിയും, സൌദിയിലുള്ള്‌ കമറുദ്ദീനുമായും ഇന്നും ആ സ്നേഹ ബന്ധം നിലനിര്‍ത്തിപോരുന്നു. കാരണം എന്റെ സ്ഥിരം എന്നു തന്നെ പറയാം ഉച്ചഭക്ഷണം ഇവരുടെയാരുടെയെങ്കിലും വീട്ടില്‍ നിന്നായിരിക്കും. സ്കൂള്‍ ജീവിതം അതു ആര്‍ക്കും എത്ര പറഞ്ഞാലും മതിവരില്ല. ആ നല്ല കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കുംബം സങ്കടം വരും. ജഗദീശ്‌ സിങ്ങിന്റെ ഒരു ഗസലാണ്‌ ഓര്‍മ്മ വരുന്നതു. കാഗസ്‌ കി കഷ്‌തി. ഇനിയും എഴുതാം അടുത്ത പോസ്റ്റില്‍. നിങ്ങള്‍ക്കും നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാം.