Wednesday, April 04, 2007

വേണം നമ്മുക്കോരു നമ്മെ മനസ്സിലാക്കുന്ന പ്രസ്താനം

ഇന്നലെ മിസ്റ്റര്‍ ഫാറൂഖിന്റെ ബ്ലോഗില്‍ ഒരു കമന്റിറ്റതിന്‌ ശേഷം ഇരുന്നു ചിന്തിചപ്പോള്‍ തോന്നി ഇവ്വിഷയവുമായി ബന്ധപ്പെടുത്തി ഒരു ചര്‍ച്ചക്ക്‌ വേദിയൊരിക്കിയാല്‍ എന്തെ എന്ന്? എല്ലാ അഭയ കേന്ദ്രങ്ങളില്‍ നിന്നും നമുക്ക്‌ ലഭിക്കാതെ പോകുന്ന നീതി എന്ന പദം അവസാന അഭയകേന്ദ്രമായ ജുഡീഷ്യരിയില്‍ നിന്നുപോലും നമുക്ക്‌ നിഷേധിക്കപ്പെടുന്ന ഈ കലിയുഗത്തില്‍ നമുക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും എന്നതാണ്‌ വിഷയം. അമേരിക്കന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ അവരുടെ കംബോളവല്‍ക്കരണത്തിന്‌ പറ്റിയ വളക്കൂറുള്ള മണ്ണ്‌ ഇന്ത്യയിലാണെന്ന് കണ്ടെത്തിയിട്ട്‌ കാലങ്ങളായെങ്കിലും അതിനുള്ള ഒരു തുടക്കത്തിനായി അവരുടെ വെമ്പലിന്ന് ഇന്ന് നമ്മുടെ ഇന്ത്യാ രാജ്യം അടിമപ്പെട്ടിരിക്കുകയാണ്‌. എന്നും പടിഞ്ഞാറിനോട്‌ അനുഭാവം പുലര്‍ത്തിയിരുന്ന ഇവിടുത്തെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം അറിഞ്ഞോ അറിയാതെയൊ ഓരൊ ഉച്ചകോടി എന്ന് പറഞ്ഞ്‌ പുറം നാടുകളില്‍ പോയി നമ്മുടെ മന്മോഹനവര്‍കള്‍ കണ്ട കരാറിലെല്ലാം ഒപ്പ്‌ വെച്ച്‌ 120 കോടി ജനങ്ങളെ തന്നെ അങ്ങ്‌ വിറ്റിരിക്കുകയാണ്‌. വാള്‍മാര്‍ട്ട്‌ പോലെയുള്ള കുത്തക കമ്പനികള്‍ മാസങ്ങള്‍ക്കുള്ളില്‍ അവരുടെ പദ്ധതി നടപ്പിലാക്കാന്‍ ഇരിക്കുകയാണ്‌. അതിനും ഒത്താശ പാടാന്‍ ഗിന്നസ്‌ ബുക്കില്‍ പേര്‌ വരുന്നതും കാത്തിരിക്കുന്ന നമ്മുടെ നാട്ടിലെ റ്റാറ്റ, ബിര്‍ളാ, റിലയന്‍സ്‌ ഗ്രൂപ്പുകാരും. ഈ രാജ്യത്ത്‌ പാവപ്പെട്ടവന്‌ ജീവിക്കുവാനുള്ള എല്ലാ വഴികളും അടച്ചിട്ടതിന്‌ ശേഷം എല്ലാവരും ആത്മഹത്യ ചെയ്ത്‌ പാവപ്പെട്ടവരെയൊക്കെയും അവസാനിപ്പിച്ച്‌ ഒരു വികസിത രാജ്യം എന്ന സ്വപ്നം പൂവണിയിക്കുകയാണ്‌ ഇന്നത്തെ മുതലാളിത്ത പ്രഭുക്കരുടെ മുഖ്യ അജണ്ട. അത്‌ തിരിച്ചറിയാന്‍ നാം വളരെ വൈകിപ്പോയി എന്ന യാഥാര്‍ത്യം മറന്നുകൂടാ. ഇനിയും നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നതാണ്‌ ഞാനീ വിഷയം ഇവിടെ എടുത്തിട്ടത്‌. അതിനുള്ള മറുപടി മാന്യ ബ്ലോഗര്‍മാര്‍ തന്നെ ഇവിടെ കുറിക്കണം. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്ന ഇടത്‌ മുന്നണി അത്‌ പാടെ നിരാകരിച്ചതായാണ്‌ ഇവരുടെ ഈ അടുത്ത കാലത്തെ ഒോരോ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. കേരളത്തില്‍ ഏ ഡി. ബിയില്‍ ഒപ്പ്‌ വെക്കുകയും പശ്ചിമ ബംഗാളില്‍ നന്ദി ഗ്രാം പോലുള്ള സംഭവങ്ങള്‍ ഈ രാജ്യത്തെ പാവപ്പെട്ടവരും ഇടര്‍ഹരക്കാരും വളരെ ഗൌരവത്തോടെയാണ്‌ കാണുന്നത്‌. ജുഡീഷ്യരിയാകട്ടെ കൊക്കൊ കോള പോലെയുള്ള കമ്പനിക്കെതിരില്‍ നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ തടയിട്ടിരിക്കുകയാണ്‌. മാത്രമോ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സ്വാശ്രയ പ്രശ്നം എന്നിവക്ക്‌ മേല്‍ കൊണ്ട്‌ വന്ന വിധികള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്‌. രാജ്യത്തെ പരമോന്നത സുപ്രീം കോടതിയാകട്ടെ അവരുടെ തനി നിറം പുറത്ത്‌ കോണ്ടു വന്നുകൊണ്ടിരിക്കുകയാണ്‌ അഫ്സല്‍ ഗുരു പോലെയുള്ള പ്രശ്നങ്ങളില്‍ അവരുടേ വിധി പ്രസ്താവന. ഇനീ നമ്മള്‍ എവിടെ ചെന്ന്‌ ആരോട്‌ വ്യാവലാധിപ്പെടാനാണെന്ന ഓരോ പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ജിഞ്ജാസക്ക്‌ ഒരു മറുപടി നിര്‍ബന്ധമാണ്‌. ഒരു ജനകീയ പ്രസ്താനത്തിന്‌ എന്തുകൊണ്ടും പ്രസക്തി ഏറി വരികയാണ്‌. മാന്യ വായനക്കരെ പ്രതികരിക്കുക.

2 comments:

കേരളഫാർമർ/keralafarmer said...

വോട്ടു ചെയ്യുവാന്‍ മാത്രമേ ജനത്തിന് അവകാസമുള്ളു. ബാകി എന്തുവേണമെന്ന്‌ ഭൂരിപക്ഷം കിട്ടിയവര്‍ തീരുമാനിക്കും. അതിനെയാണല്ലോ ജനാധിപത്യം എന്നു പറയുന്നത്‌. ഇവിടെ വളക്കൂറുള്ള കുറച്ച്‌ മണ്ണ്‌ അവശേഷിക്കുന്നുണ്ട്‌. അതുകൂടെ തീര്‍ന്നുകഴിഞ്ഞാല്‍ - മൊണ്‍‌സാന്റോയുടെ വിത്തുകള്‍ വാങ്ങി കൃഷിചെയ്തും വാള്‍മാര്‍ട്ടിന്റെ ജി.എം ഫുഡ്‌ കഴിപ്പിച്ചും നമ്മെ വിഴുങ്ങും.

വിചാരം said...

മി. അച്ചപ്പൂ കാലത്തിനൊത്ത് സഞ്ചരിക്കുകയേ ഇനി മാര്‍ഗ്ഗമൊള്ളൂ തെരെഞ്ഞെടുപ്പുകള്‍ പോലും പ്രഹസനമായ ഈ നാട്ടില്‍, സാധാരണക്കാരന്‍റെ അഭയ കേന്ദ്രമായ കോടതികളെ വിലക്ക് വാങ്ങാന്‍ വരെ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലെ മത പുരോഹിത കൂട്ടങ്ങളില്‍ ഉണ്ട് അതുകൊണ്ട് തന്നെ സാധാരണക്കാരന്‍റെ പ്രശനങ്ങളേക്കാള്‍ വിലമതിക്കപ്പെടുന്നത് അത്തരം മതമേലാധികാരികളുടെ ഹുങ്കും ധിക്കാരവും നിരഞ്ഞ സ്വരങ്ങളാണ് അതൊനൊരു ഉദാഹരണം മാത്രമാണ് സ്വാശ്രയ കോളേജുക്കാരുടെ അഹങ്കാരവിജയം ഇതൊരിക്കലും അവസാന വിജയമായിരിക്കില്ലാന്ന് ആശിക്കാം , അഴിമതി അരോപണ വിധേയനായ ഒരു ജഡ്ജിയെ കേരള ഹൈകോടതിയുടെ ജഡ്ജി ആക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേഫലമായി അദ്ദേഹത്തെ ഒഴിവാക്കുകയോ കേസെടുക്കയോ സര്‍വ്വീസ്സില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്യാതെ അദ്ദേഹത്തെ മറ്റൊരു ഹൈക്കോടതിയുടെ ജഡ്ജിയാക്കാനുള്ള രാഷ്ട്രീയ നപുംസകങ്ങളുടെ തീരുമാനവും തീര്‍ത്തും ലജ്ജാകരം തന്നെ
അഫ്സല്‍ ഗുരുവിന്‍റേത് അദ്ദേഹത്തിന്‍റെ തന്നെ തെറ്റായാണ് എനിക്ക് തോന്നുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണമായും വിശ്വാസമില്ലാത്തതിനാല്‍ അദ്ദേഹത്തിന്‍റെ തന്നെ വിചാരണയോട് അദ്ദേഹം തന്നെ കൂറ് കാണിച്ചില്ല ആയതിനാല്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു നമ്മുക്ക് എല്ലാ ജഡ്ജിമാരും തെറ്റുക്കാരന്ന് പറയാനാവില്ല വളരെ കുറച്ച് പേരെ അങ്ങനെയുള്ളവര്‍ കാണൂ അതിനെതിരെ പ്രതികരിക്കണം അല്ലാതെ കോടതികളെ പാടെ തള്ളി കളയാന്‍ പാടില്ല കോടതികള്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ ആണികല്ലാണ് അതെന്നുമായിരിക്കണം കോടതികളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം
ജയ് ഹിന്ദ്