Tuesday, November 07, 2006

ഒരു ഉത്സവകാല ഓര്‍മ്മ

ഹായ്‌ കൂട്ടരെ,
ഒരു ഇടവേളക്കു ശേഷമാണ്‌ ഞാന്‍ ബ്ലോഗിലേക്കു കടക്കുന്നതു. ഇപ്പോള്‍ ഇതില്‍ എത്രപേര്‍ അവശേക്കുന്നുവെന്നോ എത്ര പേര്‍ ഈ കുറിപ്പ്‌ വായിക്കാന്‍ ഇടവരുമെന്നോ ഒരു നിശ്ചയവുമില്ലാതെയാണ്‌ എഴുതുന്നതു. തുടക്കത്തില്‍ ഒത്തിരിപ്പേര്‍ ഇതിന്റെ പിന്നാലെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ വളരെ ആത്മാര്‍ഥതയുള്ള കുറച്ചു പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു എനിക്കറിയാം അതു കൊണ്ടു തന്നെയാണ്‌ ഞാനീ പോസ്റ്റുകള്‍ക്കിടയില്‍ ഇത്രയും വലിയ ഒരു ഇടവേള ഈട്ടതു.
ഇനി വിഷയത്തിലേക്കു കടക്കാം. ഒരു ഉത്സവകാലം എന്നു കൊണ്ടുദ്ദേശിച്ചതും ഒഴിവുകാലം എന്നുസ്ദ്ദേശിച്ചതും ഇക്കഴിഞ്ഞ ഈദുല്‍ ഫിതര്‍ ഒഴിവു ദിനത്തെയാണ്‌. ഞാനൊരു പ്രവാസി ആയതുകൊണ്ടും എന്റെ ഈ കൊല്ലത്തെ ഈദ്‌ ഇവിടെ ആയതുകൊണ്ടും ഇവിടത്തെ കാര്യമാണ്‌ എഴുതാനുദ്ദേശിക്കുന്നതും, അതുകൊണ്ടാണ്‌ ഉത്സവകാല ഒഴിവു ദിനം എന്നും ടൈറ്റില്‍ കൊടുത്തതും, കാരണം ഇപ്രാവശ്യം ഗള്‍ഫില്‍ ഉടനീളം ഈ ഈദിന്‌ ഓരോര്‍ത്തര്‍ക്കും 6 മുതല്‍ 10 ദിവസം വരെ അവധിയായിരുന്നു. വര്‍ഷത്തില്‍ ആകെ 4 അവധി ദിവസങ്ങള്‍ മാത്രമുള്ള സൌദിയില്‍ പോലും ഇപ്രാവശ്യം ഈ ഈദിന്‌ 10 ദിയവസം അവധിയായിരുന്നു. ഇവിടെ കുവൈറ്റില്‍ സാധാരണ കമ്പനികള്‍ക്കു 6 ദിവസവും ബേങ്കുകള്‍ക്കു 9 ദിവസവും ഗവണ്‌മന്റ്‌ സ്ഥാപനങ്ങള്‍ക്കു 10 ദിവസവുമായിരുന്നു അവധി. അതു പോലെ തന്നെ ഖത്തര്‍, ബഹ്‌റൈന്‍, യു. എ. ഇ. ഒമാന്‍ എല്ലാവര്‍ക്കും ഇങ്ങിനെതന്നെ.
ഇനി ഈ ഒഴിവു ദിനങ്ങള്‍ ഓരോര്‍ത്തരും എങ്ങിനേ ചെലവഴിച്ചു എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്തു ചെയ്തു എന്നു എനിക്കു പറയാനാക്കും, അതു പോലെ കുവൈത്തില്‍ എന്തൊക്കെ സംഭവിച്ചു എന്നും ഹ്രസ്വമായി വിശദീകരിക്കാം. കൂട്ടുകാരെ 6 ദിവസമായിരുന്നു എന്റെ കമ്പനിക്ക്‌. അവസാന ദിവസ വ്രതമായതിനാല്‍ ആദ്യത്തെ അവധി ദിവസം വീട്ടില്‍ തന്നെ കുടുംബത്തോടൊപ്പം തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ്‌ നോമ്പ്‌ തുറ വിഭവങ്ങളുണ്ടാക്കാന്‍ ശ്രീമതിയെ നന്നായി സഹായിച്ചു. 30-മത്തെ നോമ്പും തുറന്നു പിന്നെ അങ്ങോട്ടു ഷോപ്പിങ്ങായിരുന്നു.ഈദിനെ വരവേല്‍ക്കാനുള്ള ആരവങ്ങളായിരുന്നു എങ്ങും. ഓരോ രോഡും കാറുകള്‍ക്കൊണ്ടു നിറഞ്ഞിരുന്നു. ഓരോ സ്റ്റ്രീറ്റും കടന്നു കിട്ടാന്‍ തന്നെ മണിക്കൂറുകള്‍ തന്നെ വേണ്ടി വന്നു.ഷോപ്പിംഗ്‌ എല്ലാം കഴിഞ്ഞ്‌ വീട്ടില്‍ എത്തുമ്പോള്‍ മണി 2 കഴിഞ്ഞിരുന്നു. പിറ്റേന്ന് കാലത്ത്‌ 6.10 ന്‌ ആണ്‌ പെരുന്നാള്‍ നമസ്കാരം. കാലത്തു 5 മണിക്കു തന്നെ എഴുന്നേറ്റു പ്രഭാത പ്രാര്‍ഥനയും കഴിച്ചു വേഗം പെരുന്നാള്‍ പ്രാര്‍ത്ഥനക്കു ഞങ്ങളുടെ മലയാളി സംഘടന വക പ്രത്യേകം തയ്യാറാക്കിയ ഈദ്‌ ഗാഹില്‍ എത്തി പ്രാര്‍ഥന നിര്‍വ്വഹിച്ചു. അവിടെ വെച്ചു തന്നെ കൂട്ടുകാരുമായും കുടുംബക്കാരുമായുമൊക്കെ സ്നേഹബന്ധം പുതുക്കുകയും ഈദ്‌ ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്നു നാട്ടിലേക്കൊക്കെ വിളിച്ചു ഈദാശംസകള്‍ നേരുകയും ചെയ്തു. വളരെ പാടു പെട്ടാണ്‌ അന്ന് ലൈന്‍ കിട്ടിയതു. വീട്ടിലെത്തി ശ്രീമതി ബ്രേക്ക്‌ ഫാസ്റ്റ്‌ തയ്യറാക്കി, ഇറച്ചി പൊരിച്ചതും തേങ്ങാ പത്തിരിയും ആയിരുന്നു സ്പെഷല്‍. തുടര്‍ന്നു ഉച്ചഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി, എന്റെ ഒന്നു രണ്ടു കൂട്ടുകാരും എന്റെ ഒരു അനുജനും എന്റെ ഭാര്യയുടെ ഒരു ആങ്ങളുയുമായിരുന്നു ഞങ്ങള്‍ക്ക്‌ വിരുന്നുകാരായി ഉണ്ടായിരുന്നതു. ഈദ്‌ സദ്യയൊടെ എല്ലാവരും അന്നത്തേക്ക്‌ പിരിഞ്ഞു. പിന്നെ നന്നായി ഒന്നു ഉറങ്ങി, വൈകീട്ട്‌ പാര്‍ക്കിലൊക്കെ ഒന്നു പോയി ചുറ്റി അടിച്ചു അന്നത്തെ ദിവസവും കഴി‍ച്ചു കൂട്ടി. രണ്ടാം പെരുന്നാള്‍ ദിവസമായിരുന്നു ഞങ്ങളുടെ സംഘടനയുടെ ഈദാഘോഷ പരിപാടികളുണ്ടായിരുന്നതു.വൈകീട്ട്‌ അതിലും പങ്കെടുത്തു. പിന്നെ ഉള്ള നാല്‌ ദിവസവും ഉറങ്ങി തീര്‍ത്തു എന്നു പറയുന്നതാവും ശരി. എന്നാലും കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകള്‍ സന്ദര്‍ശിക്കാനൊന്നും മറന്നില്ല. ഈ മരുഭൂമിയില്‍ ഇത്രയും നീണ്ട ഒരു അവധി വെറും വിരസതയെ ഉണ്ടാക്കൂ. എന്തായാലും അടുത്ത പെരുന്നാളിനും ഇതു പോലെ ഒരു നീണ്ട അവധി തന്നെയാണ്‌ വരുന്നതും. ഓരോരുത്തരും ഇപ്പോള്‍ തന്നെ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാല്‍ അടുത്ത അവധി ഉല്ലാസപ്രദമാക്കാം .

2 comments:

കമണ്റ്റുകള്‍ said...

അച്ചപ്പൂ .... അടിച്ച് പൊളിച്ചുവല്ലേ.... ജീവിതത്തില്‍ ഇത്‍വരെ നല്ലൊരു പെരുന്നാള്‍ ആഘോഷിച്ച ഓര്‍മ്മയില്ല.... പത്തിരീം ക്കോഴീം ... എന്‍റെ അച്ചപ്പൂ കൊതിപ്പിക്കല്ലേ....അടുത്ത ലീവ് വളരെ പ്രയോജനപ്രദമായിരിക്കട്ടെ....

കുട്ടന്മേനൊന്‍::KM said...

വെല്‍ക്കം ബാക്ക്. ഇനിയുമെഴുതൂ..