Wednesday, September 20, 2006

മറക്കാത്ത ഒരോര്‍മ്മ

ഇനി ഞാന്‍ എന്റെ അടുത്ത പോസ്റ്റിങ്ങിലേക്കു കടക്കുകയാണ്‌, കഴിഞ്ഞ എന്റെ പോസ്റ്റിലേക്ക്‌ അകമഴിഞ്ഞ്‌ കമന്റുകള്‍ അയച്ചവര്‍ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഇതൊക്കെയല്ലെ ഒരു സന്തോഷം. പക്ഷെ ഇനി ഞാന്‍ നിങ്ങളുമായി പങ്കു വെക്കുവാന്‍ പോകുന്ന വിഷയം സന്തോഷമുള്ളതല്ല. കാരണം ഓരോ പ്രവാസിയുടെയും ഉള്ളിന്റെയുള്ളില്‍ നീറിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്‌. ഞാന്‍ ഈ ഗള്‍ഫ്‌ ജീവിതമാരംഭിച്ചു ഒത്തിരി സ്വപ്നങ്ങളൊക്കെ നെയ്തു കൂട്ടി അതില്‍ ചിലതൊക്കെ പൂര്‍ത്തിയാക്കി അങ്ങിനെ ഞാനും എന്റെ പ്രിയപ്പെട്ട നാട്ടിലേക്ക്‌ യാത്രയായി. നാട്ടില്‍ പോയി എനിക്കുള്ള എന്റെ പ്രിയ സഖിയെ തെരെഞ്ഞ്‌ പിടിച്ചു അവളെയും സ്വന്തമാക്കി നല്ല ഒരു സന്തോഷ വാര്‍ത്തയുമായി 100 ദിവസത്തെ ഗള്‍ഫ്‌ പരോള്‍ അവസാനിച്ചു തിരിച്ചു ഈ മരുഭൂമിലേക്കു തന്നെ വന്നു. തിരിച്ചു വന്നതിന്‌ ശേഷം വിരഹ വേദനയോടെ ജോലിയും മറ്റു പരിപാടികളുമായി കഴിച്ചു കൂട്ടി. ഒരു ദിവസം എന്റെയും കാതില്‍ ആ വാര്‍ത്തയെത്തി, ഏതൊരു ഗള്‍ഫുകാരനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത.ഒരു ദിവസം കാലത്തു സാദാരണ ഞാന്‍ എഴുന്നേല്‍ക്കുന്ന ദിവസം എന്റെ മൊബെയില്‍ ഫോണില്‍ ഞാന്‍ ഒന്നു നോക്കിയപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി 28 മിസ്സ്ഡ്‌ കോള്‍, 18 എണ്ണം അബുദാബിയില്‍ നിന്നും എന്റെ ജേഷ്ഠന്റെതും മറ്റുള്ളതു നാട്ടില്‍ നിന്നും, ഉടനെ ഞാനാദ്യം അബു ദാബിക്ക്‌ വിളിച്ചു. ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത എന്റെ ജേഷ്ഠനില്‍ നിന്നും ഞാനറിഞ്ഞു. ഞഞ്ഞളുടെ പ്രിയ പിതാവ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. എന്റെ കാലിന്റെ അടിയില്‍ നിന്നും ഒരു തരം വിറയല്‍ അനുഭപ്പെട്ടുത്തുടങ്ങി, അതങ്ങനെ എന്റെ ശരീരമാസകലം പടര്‍ന്നു. പിന്നെ ഒരുപാടു കരഞ്ഞു. എനിക്കു അവസാനമായി എന്റെയുപ്പയെ കാണാന്‍ സാധിച്ചില്ലല്ലോ, ഇനിയൊരിക്കലും കാണാനുമൊക്കില്ലല്ലോ? എല്ലാവരും ദൈവത്തില്‍ നിന്നു, എല്ലാവരും ദൈവത്തിങ്കലേക്ക്‌ എന്ന ഖുര്‍ ആന്‍ വചനം മാത്രമാണൊരാശ്വാസം.

5 comments:

അഷ്റഫ് said...

പ്രിയപ്പെട്ടവരുടെ വേര്‍പാടുണ്ടാക്കുന്ന വേദന ആഴമേറിയതാണ് ദൈവ കല്‍പനയെന്ന് സമാധാനിക്കുക...

ശ്രീജിത്ത്‌ കെ said...

എല്ലാ ദുഃഖങ്ങളും താങ്ങാനുള്ള കരുത്ത് ഈശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

ശാലിനി said...

ഞാന്‍ ഇവിടെ വന്നു ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് എന്റെ പിതാവ് മരിച്ചത്. പെട്ടെന്നുള്ള ആ ഷോക്ക് മായാന്‍ കാലം കുറേ എടുത്തു.

ദൈവം സമാധാനം നല്‍കട്ടെ.

വല്യമ്മായി said...

എല്ലാ വിഷമങ്ങളും സഹിക്കാനുള്ള കരുത്ത് സര്‍വ്വ ശക്തന്‍ തരട്ടെ.

നന്ദു said...

പ്രിയ അഷ്റഫ്,
കാലം മായ്ക്കാത്ത മുറിവുകളില്ല. വേണ്ടപ്പെട്ടവരുടെ വേര്‍പാടുകള്‍ നികത്താനാകാത്തതു തന്നെ. കുറെശ്ശെ കുറേശ്ശെ ആ വേദന മായ്ഞു പോകും. അതു ദൈവം നമുക്കു തന്ന ഒരു കഴിവാണു. അത് കൂടെ ഇല്ലായിരുന്നെകില്‍!!!.
ഞാനും ഈ അടുത്തിടെ ഒരു വേര്‍പാട് അനുഭവിചിട്ടു വന്നതെയുള്ളൂ. see the link below:-
http://en-ar-ai.blogspot.com/2006/08/blog-post_16.html
അഷ് റഫിനും കുടുംബത്തിനും നേരിട്ട ദു:ഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട്.
സസ്നെഹം.
നന്ദു-റിയാദ്.