
പ്രിയ കൂട്ടുകാരെ, ഒത്തിരി നാളായി വിചാരിക്കുന്നു നമ്മുടെ നാടിനെ കുറിച്ചു എഴുതണമെന്ന്. നമ്മുടെ നാട് എന്നു പറയുമ്പോള്‍ ഇന്ത്യ, കേരളം, പിന്നെ ഓരോരുത്തരും ജനിച്ച നാട് എന്നിങ്ങനെ തരം തിരിക്കാമല്ലൊ?, ഞാന്‍ ജനിച്ച നാടിനെ (പൊന്നാനി) കുറിച്ചു വളരെ വിശദമായി തന്നെ മിസ്റ്റര്‍ ഫാറൂഖ് യാത്രകള്‍ എന്ന ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. പിന്നെ എന്റെ മനസ്സില്‍ വരുന്നതു ജീവിതത്തിനുടനീളം ചിതറിക്കിടക്കുന്ന നാടന്‍ ഓര്‍മ്മകളാണ്. ഞാന്‍ പഠിച്ചതു പൊന്നാനിയില്‍ മാത്രമായിരുന്നില്ല, 7-ാം തരം വരെ പൊന്നാനിയിലും തുടര്‍ന്നു പുന്നയൂര്‍ക്കുളത്തുള്ള വന്നേരി ഹൈസ്കൂളിലുമായിരുന്നു. പ്രശസ്ത നാലപ്പാട്ടു ബാലമണിയമ്മയുടെയും അവരുടെയും കേരളത്തിന്റെയും പ്രിയപുത്രി കമലാസുരയ്യയുടെയും ,പ്രശസ്ത സിനിമാ നടന്‍ ശ്രീരാമന്റെയും നാടാണു പുന്നയൂര്‍ക്കുളം.പിന്നെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന് നാട്ടുകാരും. വന്നേരി ഹൈസ്കൂളിലെ എന്റെ മൂന്നു വര്‍ഷം ഞാന്‍ ശരിക്കും അടിച്ചു പൊളിച്ചു.കാരണം എന്റെ നാട് അങ്ങ് അകലെ പൊന്നാനിയിലായതുകൊണ്ട് ഇവിടുത്തെ ചൂടുള്ള വാര്‍ത്തകളൊന്നും അവിടെയെത്തില്ല എന്ന ധൈര്യമാണ്. പഠിക്കാന്‍ എന്നും മുമ്പില്‍ തന്നെയായിരുന്നു അതു പോലെ ഒപ്പിക്കല്‍സിനും. ഇന്റര്‍വെല്‍ പിരേയ്ഡില്‍ തൊട്ടടുത്ത അമ്മാന്റെ കടയില്‍ നിന്നും എന്നും ഞങ്ങളുടെ കമ്പനി ഈരണ്ട് പൊറാട്ടയും സാമ്പാറും കഴിക്കും. ആ തിക്കിന്റെ തിരക്കിന്റെയും ഇടയില്‍ പൊറാട്ടയെക്കാള്‍ ചൂട് അമ്മാന് ആയിരിക്കും. കുട്ടികളുടെ ബഹളം തീരെ ഇഷ്ടമില്ലാത്ത ആളാണ് അമ്മാന്‍. ഞങ്ങള്‍ അതു മുതലെടുത്തു അമ്മാനെ ചൂടാക്കും. എട്ടു മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ഇതേ നാട്ടുകാരായ ഇബ്രാഹീം കുട്ടി, കമറുദ്ദീന്‍, ചെറവല്ലൂര്‍ ഗഫൂര്‍, ആമയം ഫൈസല്‍, കാഞ്ഞിരമുക്ക് ഉബൈദ് എന്നിവരാണ്. ഇതില്‍ ഇപ്പോള്‍ ദുബായിലുള്ള ഇബ്രാഹീംകുട്ടിയും, സൌദിയിലുള്ള് കമറുദ്ദീനുമായും ഇന്നും ആ സ്നേഹ ബന്ധം നിലനിര്‍ത്തിപോരുന്നു. കാരണം എന്റെ സ്ഥിരം എന്നു തന്നെ പറയാം ഉച്ചഭക്ഷണം ഇവരുടെയാരുടെയെങ്കിലും വീട്ടില്‍ നിന്നായിരിക്കും. സ്കൂള്‍ ജീവിതം അതു ആര്‍ക്കും എത്ര പറഞ്ഞാലും മതിവരില്ല. ആ നല്ല കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കുംബം സങ്കടം വരും. ജഗദീശ് സിങ്ങിന്റെ ഒരു ഗസലാണ് ഓര്‍മ്മ വരുന്നതു. കാഗസ് കി കഷ്‌തി. ഇനിയും എഴുതാം അടുത്ത പോസ്റ്റില്‍. നിങ്ങള്‍ക്കും നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാം.
4 comments:
ചില നിര്‍ദ്ദേശങ്ങള്‍ കൂട്ടുകാരാ,
ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കണം. എന്നാലേ അത് മലയാളം ബ്ലോഗ്‌റോളില്‍ അക്ഷരമാല ക്രമത്തില്‍ വരൂ
കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് എന്ന് കൊടുക്കണം. എന്നാലേ കമന്റുകള്‍ പിന്മൊഴികളില്‍ വരൂ.
സെറ്റിങ്ങ്സ് ഇവിടെ വിശദമായി കാണാം. അതും കൂടി നോക്കിക്കോളൂ.
http://ashwameedham.blogspot.com/2006/07/blog-post_28.html
കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal @ gmail.com എന്നാണ് കൊടുക്കേണ്ടത്. അത് വിട്ടു പോയി ആദ്യ കമന്റില്‍. സോറി.
പുതിയ ഐറ്റംസ് എല്ലാം ഇങ്ങട് പോരട്ടെ.
ഓര്‍ത്തു,
വന്ദേരിയെ
അമ്മാനെ
പൊറോട്ടയെ
സാമ്പാറിനെ
ചരല്‍മൈതാനത്തെ
അന്തം വിട്ട ആര്‍പ്പുവിളികളെ...
ഓര്‍മ്മകള്‍ക്കു നന്ദി!
Post a Comment